അമ്മയും മകനുമായി ഉര്‍വശിയും ടൊവിനോയും…മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടൊവിനോയും ഉര്‍വശിയും ഒന്നിച്ചൊരു ബസില്‍ ഇരിക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍ ഉള്ളത്.
നവാഗതനായ ജോസ് സെബാസ്റ്റിയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹമീദ് എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഹമീദിന്റെ ഉമ്മയായി ഉര്‍വശി എത്തുന്നുവെന്നതാണഅ ചിത്രത്തിന്റെ പ്രത്യേകത.
മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്, ഹരീഷ് കണാരന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഗോപീസുന്ദറാണ് സംഗീതം.