Business

ആദിത്യഘോഷ് ഒയോ സിഇഒ ആയി നിയമിതനായി

ഇന്‍ഡിഗോ എയര്‍ലൈനിനെ ഉയരത്തിലെത്തിച്ച ആദിത്യഘോഷ് ഇന്ത്യയിലെ ഒയോ ഹോട്ടലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു.

2018 ഏപ്രിലിലാണ് മാനേജ്‌മെന്റ് വിദഗ്ധനായ ആദിത്യഘോഷ് ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞത്. സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയെ മുന്‍നിരയിലെത്തിച്ചതില്‍ ആദിത്യഘോഷിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു.

ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ പ്രവര്‍ത്തനം ഒയോയ്ക്ക് വേണ്ടി ആദിത്യ ഏറ്റെടുക്കും. ആദിത്യയുടെ വരവോടെ എന്തെല്ലാം പ്രൊഫഷണല്‍ വിപണന തന്ത്രങ്ങള്‍ ഒയോ സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് ഹോട്ടല്‍ വ്യവസായ മേഖലയിലുള്ളവര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top