പാക്കിസ്ഥാന് സ്വന്തമായുള്ള നാലു പ്രൊവിന്‍സുകള്‍ സംരക്ഷിക്കാന്‍ കഴിയാതിരിക്കെ എങ്ങനെയാണ് കാശ്മീരില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നതെന്ന പാകിസ്ഥാന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദിയുടെ പ്രസ്താവന വിവാദമാകുന്നു.
ലണ്ടനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവേയാണ് 38കാരനായ അഫ്രീദി വിവാദ പ്രസംഗത്തിന് തിരി കൊളുത്തിയത്.
പാക്കിസ്ഥാന് കാശ്മീര്‍ വേണ്ട. കാശ്മീര്‍ സ്വതന്ത്ര രാജ്യമായി മാറട്ടേ. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. എന്തായാലും അഫ്രിദി പുലിവാല് പിടിച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ അഫ്രിദിക്കെതിരെ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.