Cricket

ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ ജലജ് സക്‌സേനയ്ക്ക് സെഞ്ചുറി

ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന്റെ ഓപ്പണര്‍ ജലജ് സക്‌സേനയ്ക്ക് സെഞ്ചുറി. 143 പന്തില്‍ 10 ബൗണ്ടറിയടക്കമാണ് സക്‌സേന സെഞ്ചുറി പിന്നിട്ടത്. ഒന്നാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്കുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട് (139) തീര്‍ക്കാനും സക്‌സേനയ്ക്കായി. 59 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ് കേരളം. സക്‌സേന 110 റണ്‍സോടെയും രോഹന്‍ പ്രേം 19 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ രോഹന്‍ പ്രേമിനൊപ്പവും സക്‌സേന അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top