പാം ട്രീയുടെ അങ്കമാലിയിലെ പുതിയ ഷോപ്പിന്റെ ഉദ്ഘാടനം പാം ട്രീ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെസി സുഹറ നിര്‍വഹിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിവിധ രുചികളുടെ കലവറയാണ് പാം ട്രീ. ഉന്നത ഗുണനിലവാരം ഉറപ്പു നല്കുന്ന ഡേറ്റ്സ്, കാഷ്യൂസ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കോലേറ്റ്സ്, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം അങ്കമാലിയിലെ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര നിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ് പാം ട്രീയുടെ പ്രത്യേകതയാണ്. ക്രാന്‍ബറി, സ്ട്രോബറി, മാംഗോ സ്ലൈസ്, ഓറഞ്ച് സ്ലൈസ്, ഏഴുതരം കിസ്മിസുകള്‍, റെഡ് പ്ലംപ്സ്, പപ്പായ ക്യൂബ്സ് എന്നിങ്ങനെ ഇരുപതോളം വ്യത്യസ്ത ഇനങ്ങള്‍ പാം ട്രീയില്‍ ലഭ്യമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന നട്ട്സിന്റെ പ്ലെയിന്‍, റോസ്റ്റഡ്, സാള്‍ട്ടഡ്, ചില്ലീ എന്നീ വ്യത്യസ്ത രുചികള്‍ ഇവിടെ ലഭിക്കും. ഔഷധ ഗുണമുള്ളതും മികച്ച രുചിയുള്ളതുമായ ഈന്തപ്പഴങ്ങളും പാം ട്രീയില്‍ ഒരുക്കിയിട്ടുണ്ട്.