ടിക് ടോക്കിനെ പോലെ ലഘു വീഡിയോകള്‍ നിര്‍മിക്കുകയും പങ്ക് വെക്കുകയും ചെയ്യുന്ന ‘ലസ്സോ’ ആപ്പുമായി ഫേസ്ബുക്ക്. ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കളുളള ടിക് ടോക്കിന് ബദലായാണ് ഫേസ്ബുക്ക് ലസ്സോ അവതരിപ്പിക്കുന്നത്. നിലവില്‍ അമേരിക്കയില്‍ മാത്രം ലഭ്യമാകുന്ന ലസ്സോ വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലും ഫേസ്ബുക്ക് പുറത്തിറക്കും. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്.
ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കി വെക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അകൗണ്ടുകള്‍ വഴി വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഫേസ്ബുക്ക് പുറത്തിറക്കും.