വനിതാ ലോക ട്വന്റി-20 ചാംപ്യന്‍ഷിപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ഇന്നിറങ്ങും. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ടീം ലൈന്അപ്പാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായ രമേശ് പൊവാര്‍ പ്രൊവിഡന്‍സില്‍ സ്വീകരിച്ചിരിക്കുന്നത്. സമ്മര്‍ദമില്ലാത്ത പ്രകടനമാണു മുഖമുദ്രയെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ കോച്ച് 6 പുതുമുഖങ്ങളെ ടീമിലെടുത്തിട്ടുണ്ട്.
മൂന്നു വട്ടം ലോക ട്വന്റി20 കിരീടം നേടിയ ഓസ്ട്രേലിയ, കഴിഞ്ഞ തവണ കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ്, ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലദേശ് തുടങ്ങിയ ടീമുകളാകും ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു വെല്ലുവിളി ഉയര്‍ത്തുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികച്ച ബാറ്റിങ് ഫോം ടീമിന് ആത്മവിശ്വാസമാണ്. പാക്കിസ്ഥാന്, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റു കളികള്‍.
ടീം ഇന്ത്യ: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ടാനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഏക്താ ബിഷ്ത്, ജയാലന്‍ ഹേമലത, മാന്‍സി ജോഷി, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ഥന, അനുജ പാട്ടീല്‍, മിതാലി രാജ്, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജാ വസ്ത്രാകാര്‍, രാധാ യാദവ്, പൂനം യാദവ്.