Breaking News

സനല്‍കുമാറിന്റെ കൊലപാതകം; അന്വേഷണത്തിന് 11 അംഗ ക്രൈംബ്രാഞ്ച് സംഘം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകകേസ് 11 അംഗ ക്രൈബ്രാഞ്ച് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ്പി ആന്റണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി സുഗതന്‍, സിഐ എ.മോഹനന്‍ എന്നിവര്‍ക്കു പുറമേ 4 എസ്‌ഐ, 4 എഎസ്‌ഐ, 1 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരും സംഘത്തിലുണ്ട്. സംഭവം നടന്ന സ്ഥലത്തെത്തി ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. പ്രധാന സാക്ഷികളെ കണ്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രിയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാവുവിള സ്വദേശി സനല്‍കുമാര്‍(32) കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി ഹരികുമാര്‍ തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. സനലിനെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പിന്നാലെ എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top