Breaking News

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്

ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിയായ ലളിതാ രവിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദര്‍ശനത്തിനെത്തിയ ലളിതാ രവിയ്ക്ക് 50 വയസ്സിനുമേല്‍ പ്രായമില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ തടഞ്ഞത്.

ചെറുമകന്റെ ചോറൂണിനായാണ് താന്‍ എത്തിയതെന്ന് ലളിത പ്രതിഷേധക്കാരോട് അറിയിച്ചിരുന്നു.

വലിയ നടപ്പന്തലിലെത്തിയ ഇവര്‍ക്കുനേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ സന്നിധാനം പൊലീസ് സ്റ്റേഷനുമുന്നില്‍ നേരിയ സംഘര്‍ഷമുണ്ടായി. എന്നാല്‍ പോലീസിന്റെ സഹായത്തോടെ ഇവര്‍ ദര്‍ശനം നടത്തി.

പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് നേരെ അക്രമമുണ്ടായതെന്ന് ലളിത പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ ബന്ധുവാണ് ലളിതാ രവി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top