രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന പ്രേതം 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രം തന്നെയായിരിക്കും പ്രേതം 2 എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിലെ അതേ ഗെറ്റപ്പില്‍ മെന്റലിസ്റ്റിന്റെ വേഷത്തില്‍ ആണ് പ്രേതം 2വിലും ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണ എന്നിവരാണ് നായികമാര്‍. ഈ ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രേതം 2വിന്റെ ട്രെയിലര്‍
By
November 6, 2018 11:02 am