Kerala

മതസമുദായിക ഐക്യം തകര്‍ക്കുന്നു; പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ അഭിഭാഷകന്റെ പരാതി

തിരുവനന്തപുരം: മതസമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ അഭിഭാഷകന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകനായ പ്രമോദ് പുഴങ്കരയാണ് പരാതി നല്‍കിയത്.

പന്തളം സ്വദേശി ശിവദാസന്റെ മരണത്തില്‍ വ്യാജ പ്രചരണം നടത്തിയെന്നും സാമുദായിക വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തി, സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രവൃത്തികളില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top