Kerala

എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി

എരുമേലി: തീര്‍ത്ഥാടകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എരുമേലിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി. 22 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് അല്‍പ്പസമയത്തിനകം തുടങ്ങും.

കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരുടേയും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങിയത്.

സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതിനെതിരേയും എരുമേലിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ രാവിലെ ഒമ്പത് മണിയോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.

തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ എന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. എന്നാല്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം കനത്തതോടെയാണ് പോലീസ് തീരുമാനം മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top