Latest News

രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി

ദില്ലി: രാജ്യത്തെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ നല്‍കുന്ന കണക്ക് ക്രോഡീകരിച്ച് നല്‍കാനും സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആനയുടമകളുടെ ഉടമസ്ഥാവകാശം പരിശോധിക്കാനും ഉത്തരവില്‍ പറയുന്നു.

ആനകളെ നിയമപ്രകാരം സംരക്ഷിക്കണമെന്ന വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. സംസ്ഥാനങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ ഡിസംബര്‍ 31 ന് മുമ്പ് ആനകളുടെ കണക്കെടുക്കണമെന്നും വിവരങ്ങള്‍ ക്രോഡീകരിച്ച് ജനുവരി രണ്ടാം വാരത്തിന് മുന്‍പ് വനം പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. ആനയുടമകള്‍ക്ക് ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ നിയമപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top