സൂപ്പര്‍ഹിറ്റ് പ്രതീക്ഷയുമായെത്തുന്ന ശങ്കര്‍ ചിത്രം 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സൗത്ത്ഇന്ത്യയിലെ തന്നെ നമ്പര്‍വണ്‍ റോബോട്ടിക് സിനിമ ആയിരുന്ന എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. 132 കോടി രൂപ ബഡ്ജറ്റില്‍ 2010ല്‍ പുറത്തിറങ്ങിയ എന്തിരന് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്ടാം ഭാഗം വീണ്ടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് പ്രതീക്ഷ.
ചെന്നൈ സത്യം സിനിമാസില്‍ നടന്ന ട്രെയിലര്‍ റിലീസ് ചടങ്ങില്‍ എസ്.ശങ്കര്‍, രജനികാന്ത്, എആര്‍ റഹ്മാന്, റസൂല്‍ പൂക്കുട്ടി, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2.01 ദൈര്‍ഘ്യമുളള ട്രെയിലറില്‍ മികച്ച ഗ്രാഫിക്സും ആക്ഷന്‍ രംഗങ്ങളുമുണ്ട്. തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രത്തിന്റെ ട്രെയിലറും മൂന്ന് ഭാഷകളില്‍ പുറത്തിറക്കിയിട്ടുണ്ട്. രജനികാന്തിനൊപ്പം ചിത്രത്തില്‍ അക്ഷയ് കുമാറും ആമി ജാക്സനും പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്തിരനിലെ നായികയായിരുന്ന ഐശ്വര്യ റായിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.