Latest News

മലാലക്ക് ഹാര്‍വാഡ് പുരസ്‌കാരം

ഓക്സ്ഫോര്‍ഡ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായിക്ക് ഹാര്‍വാഡ് പുരസ്‌കാരം. ഈ വര്‍ഷം ഡിസംബര്‍ ആറിന് നടക്കുന്ന ചടങ്ങില്‍ മലാല പുരസ്‌കാരം ഏറ്റുവാങ്ങും.

ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പോരാടി താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മലാലക്ക് 2014 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നൊബേല്‍ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ മലാല പിന്നീട് ലണ്ടനില്‍ ചികിത്സ തേടുകയും ആരോഗ്യം വീണ്ടെടുക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top