ഐഫോണ്‍ ഉപയോഗിച്ചതിന് സാംസംഗ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് 12 കോടി രൂപ പിഴ ചുമത്തി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഫോണ്‍ ഉപയോഗിച്ചതിന് റഷ്യയിലെ ബ്രാന്‍ഡ് അംബാസഡറായ ക്സീന സോബ്ചാകിക്കാണ് കമ്പനി പിഴ ചുമത്തിയത്.
പൊതുചടങ്ങുകളിലും ടെലിവിഷന്‍ ഷോകളിലും സാംസംഗ് ഗ്യാലക്സി നോട്ട് 9 ഉപയോഗിക്കണമെന്നാണ് കമ്പനിയുടെ കരാര്‍. എന്നാല്‍, കരാര്‍ ലംഘിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ഐഫോണ്‍ എക്സ് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.
ടിവി ചര്‍ച്ചയ്ക്കെത്തിയ ക്സീന സോബ്ചാകി ഐഫോണ്‍ എക്സ് ഉപയോഗിക്കുകയും ഹാന്‍ഡ്സെറ്റ് കാണാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.