Automotive

അംബാസിഡറിനും മാരുതി 800നും പിന്നാലെ ഇപ്പോഴിതാ ഒമ്‌നിയും..

ഒരു കാലത്തെ ഇന്ത്യന്‍ മുഖങ്ങളായിരുന്ന അംബാസിഡറും, മാരുതി 800ഉം, ടാറ്റ ഇന്‍ഡികയുമൊക്കെ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങിയിട്ട് അധിക കാലമായില്ല. ഇപ്പോഴിതാ ഇവര്‍ക്കു പിന്നാലെ മാരുതി ഒമ്‌നിയും വിടവാങ്ങുകയാണ്.

സുരക്ഷാപ്രശ്‌നങ്ങള്‍ തന്നെയാണ് ഒമ്‌നിയേയും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന ഘടകം. 2020ല്‍ ഒക്ടോബറില്‍ bnvsap (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നടപ്പാക്കുന്നതോടു കൂടി ഒമ്‌നിയുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കേണ്ടിവരും. മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ചു.

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ നിര്‍ത്തലാക്കേണ്ടിവരുന്ന ചില മോഡലുകളിലൊന്നാണ് ഒമ്‌നി. എന്നാല്‍ വാഹനത്തിന്റെ സുരക്ഷാകാര്യങ്ങളില്‍ കമ്പനി വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് ആര്‍.സി ഭാര്‍ഗവ അറിയിച്ചു.

നിലവില്‍ 796 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് മാരുതി ഒമ്നി വിപണിയില്‍ എത്തുന്നത്. 34 ബിഎച്ച്പി കരുത്തും 59എന്‍എം ടോര്‍ക്കും ഒമ്നിക്ക് പരമാവധിയുണ്ട്. നാലു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

യാത്ര ചെയ്യുന്നതിലുപരി നല്ലൊരു ഗുഡ്‌സ് കാരിയറയാട്ടിയിരുന്നു ഒമ്‌നി തിളങ്ങിയത്. എന്നാല്‍ പുതിയ ടെസ്റ്റുകളില്‍ പാസാകാനുളള ശേഷി ഒമ്‌നിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തില്‍ മാറ്റി രൂപകല്‍പ്പന ചെയ്യുന്നതും അസാധ്യം. ഈ സാഹചര്യത്തില്‍ വാഹനത്തെ പിന്‍വലിക്കുകയാണ് ഉചിതമെന്നാണ് കമ്പനിയുടെ നിലപാട്.

1984 -ല്‍ ഇന്ത്യയില്‍ കടന്നുവന്ന ഒമ്നിയെ രണ്ടുതവണ മാത്രമെ കമ്പനി പരിഷ്‌കരിച്ചിട്ടുള്ളൂ. ഒന്നു 1998 -ലും, ഒന്നു 2005 -ലും. പരന്ന മുന്‍ഭാഗവും ചതുര ആകാരവുമാണ് കാലങ്ങള്‍ക്കിപ്പുറം ഒമ്‌നിക്ക് വിനയാവുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top