Business

‘ഓണ്‍ എ ബില്യണ്‍ ഈയര്‍ ഓള്‍ഡ് ഡയമണ്ട്’ ബോധവത്കരണ പരിപാടിയുമായി ഐജിഐ

കൊച്ചി: ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ജെം സര്‍ട്ടിഫിക്കേഷന്‍ കമ്പനിയായ ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ) ഉത്സവ സീസണോടനുബന്ധിച്ച് രാജ്യത്തെ 24 നഗരങ്ങളില്‍ ‘ഓണ്‍ എ ബില്യണ്‍ ഈയര്‍ ഓള്‍ഡ് ഡയമണ്ട്’ ബോധവത്കരണ പരിപാടി നടപ്പാക്കുന്നു. നവംബര്‍ അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന ഈ പ്രചാരണ പരിപാടി രാജ്യത്തെ വിവിധ ജ്വല്ലറികളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ രൂപപ്പെടുന്ന ഡയമണ്ടിന് പൂര്‍ണത നല്‍കുന്ന പ്രക്രിയ സംബന്ധിച്ച് ഡയമണ്ട് പ്രേമികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം അനന്തമായ ചരിത്രമുള്ള ഡയമണ്ടിന്റെ കഥയില്‍ പങ്കാളിയാകാനുമുള്ള ക്ഷണമാണ് ഈ പ്രചാരണ പരിപാടി.

”ഡയമണ്ടിന്റെ ഗുണമേന്മ അതിന്റെ കാലപ്പഴക്കത്തിലാണ്. പ്രകൃതിദത്ത ഡയമണ്ടിന്റെ ഉടമയാകുകയെന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. ഇതാണ് ഞങ്ങള്‍ ഡയമണ്ട് ഉടമകളിലേക്ക് നല്‍കുന്ന സന്ദേശം. ആഗോളതലത്തില്‍ ഡയമണ്ടിന്റെ അവസാന വാക്കായ ഐജിഐയുടെ സര്‍ട്ടിഫിക്കറ്റ് വിശ്വാസ്യതയും ആത്മവിശ്വാസവും നല്‍കുന്നു. ഐജിഐ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തെഹ്മാസ് പ്രിന്റര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top