Kerala

ശബരിമല വിഷയത്തില്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിംഗ്വി

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി. പുനഃപരിശോധന ഹര്‍ജിക്ക് വേണ്ടി കോണ്‍ഗ്രസോ ദേവസ്വംബോര്‍ഡോ തന്നെ സമീപിച്ചിട്ടില്ല.

ശബരിമലയിലെ സാഹചര്യങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തുമെന്നും പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top