Breaking News

മഞ്ജു ഇന്ന് ശബരിമല കയറില്ല

കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ മഞ്ജു ഇന്ന് ശബരിമല
ചവിട്ടില്ല. യുവതിയെ പോലീസ് സംരക്ഷണയില്‍ ഇന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കനത്ത മഴയെ തുടര്‍ന്ന് മഞ്ജു ഇന്ന് മല ചവിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്.

അതേസമയം, മലകയറാനുള്ള ദൗത്യത്തില്‍ നിന്നും മഞ്ജു പിന്‍മാറിയെന്നാണ് സൂചന. എന്നാല്‍ പമ്പയില്‍ മഞ്ജുവിനെതിരെ നാമജപപ്രതിഷേധം ശക്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top