Business

സെന്‍സെക്‌സില്‍ 463 പോയിന്റ് നഷ്ടം

വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച സെന്‍സെക്‌സ് 463 പോയിന്റ് നഷ്ടത്തില്‍ 34315 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 149 പോയിന്റ് താഴ്ന്ന് 10303.14 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഓട്ടോ, ഫിനാന്‍സ്, എനര്‍ജി, ഐടി മേഖലയിലെ ഓഹരികളെല്ലാം വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു. ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ക്കെല്ലാം നിഫ്റ്റിയില്‍ വില കുറഞ്ഞു.

ആഗോള ഓഹരിവിപണികളിലും സ്ഥിതിഗതികള്‍ മോശമായിരുന്നു. ചൈന വിപണി മാന്ദ്യത്തില്‍ നിന്ന് സാവധാനം കരകയറുകയാണ്. ഏഷ്യന്‍ വിപണിയിലും ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിലയിടിവ് വിപണിയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മികച്ച ലാഭം നേടിയിട്ടും ഓഹരിവില 7 ശതമാനം കുറഞ്ഞ് 1073 രൂപയിലേക്ക് താഴ്ന്നു.

നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, പിഎന്‍ബി ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top