വെള്ളിയാഴ്ച വ്യാപാരമാരംഭിച്ച അരമണിക്കൂറിന് ശേഷം സെന്‍സെക്സ് 470 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം തുടരുകയാണ്. നിഫ്റ്റി 136 പോയിന്റ് താഴ്ന്ന് 10350 ലാണ് വ്യാപാരം നടക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യെസ് ബാങ്ക്, ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നഷ്ടമുണ്ടാക്കിയിരിക്കുന്നത്. ആഗോള ഓഹരി വിപണികളും നഷ്ടത്തിലാണ്.