Automotive

ടാറ്റാ ഹാരിയര്‍ ബുക്കിംങ് ആരംഭിച്ചു; വില പത്ത് മുതല്‍ പതിനഞ്ച് ലക്ഷം വരെ

ടാറ്റാ മോട്ടോഴ്‌സിന്റെ എസ്‌യുവി നിരയിലെ താരമാകാന്‍ ‘ഹാരിയര്‍’ എത്തുന്നു. പത്ത് ലക്ഷത്തില്‍ ആരംഭിക്കുന്ന ഹാരിയറിന്റെ ഫുള്‍ ഓപ്ഷന്‍ വേരിയന്റിന് പതിനഞ്ച് ലക്ഷമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

ഇന്ത്യന്‍ വാഹന ലോകത്തേക്ക് ഏറെ പ്രതീക്ഷയോടെ ടാറ്റ പുറത്തിറക്കുന്ന ഹാരിയര്‍ 2019 ജനുവരിയിലാകും വില്‍പ്പനയ്‌ക്കെത്തുക. 30,000 രൂപ നല്‍കി ഹാരിയര്‍ ബുക്ക് ചെയ്യാം. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ക്രയോജെനിക് റോക്കറ്റ് എഞ്ചിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എഞ്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം നല്‍കിയ ടാറ്റാ മോട്ടോഴ്‌സിന്റെ മെക്കാനിക്കുകള്‍ മാത്രമെ ഹാരിയര്‍ സര്‍വീസ് ചെയ്യുകയുളളു.

വാഹനം പുറത്തിറക്കി ഒരു മാസത്തെ ചുരുങ്ങിയ സമയത്തിനുളളില്‍ത്തന്നെ ബുക്ക് ചെയ്തവര്‍ക്ക് വാഹനം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 2019 ജനുവരിയിലാകും ടാറ്റ ഹാരിയര്‍ നിരത്തുകളിലെത്തുക.

ഫൈവ് സീറ്റര്‍ വേരിയന്റിന് 140 ബിഎച്ച്പി കരുത്തും സെവന്‍ സീറ്ററിന് 170 ബിഎച്ച്പി കരുത്തുമാണ് ഉണ്ടായിരിക്കുക. ടാറ്റ ഹെക്‌സയ്ക്ക് സമാനമായ മള്‍ട്ടി-ഡ്രൈവ്‌സ് മോഡ് ഹാരിയറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top