Film News

കായംകുളം കൊച്ചുണ്ണി നാളെ തീയ്യേറ്ററുകളില്‍ എത്തും

തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണി നാളെ തീയ്യേറ്ററുകളില്‍ എത്തും. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന നിവിന്‍ പോളിയുടെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയും സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കൊച്ചുണ്ണിയായി നിവിന്‍ എത്തുമ്പോള്‍ സുഹൃത്ത് ഇത്തിക്കരപക്കിയായി വേഷമിടുന്നത് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലാണ്. നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ച് ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടം പ്രതീക്ഷകള്‍ വാനോളമാണ് ഉയരുന്നത്.

മാസ്സ് ഡയലോഗോടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. സഞ്ജയ് ബോബി തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മംഗലാപുരം, ഉഡുപ്പി,ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top