Education

ക്വിസില്‍ വിജയം നേടൂ, നാസയിലേക്ക് സൗജന്യമായി പോകാം

കൊച്ചി: രാജ്യത്തെ പഠന ആപ്പായ ബൈജൂസ് സംഘടിപ്പിക്കുന്ന ‘ഡിസ്‌ക്കവറി സ്‌കൂള്‍ സൂപ്പര്‍ ലീഗ് പവേര്‍ഡ് ബൈ ബൈജൂസ്’ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ ക്വിസ് ഷോയുടെ ദേശീയ മല്‍സരത്തിലേക്ക് യോഗ്യത നേടുന്നതിനായി നഗര തലത്തില്‍ കൊച്ചിയിലെ 100 ഓളം സ്‌കൂളുകള്‍ തമ്മില്‍ മല്‍സരിക്കും. ഇന്ത്യയിലെ 13,000 സ്‌കൂളുകളില്‍ നിന്നും 8-14 വയസിനിടയില്‍ പ്രായമുള്ള 25 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ മല്‍സരത്തില്‍ 60,000ത്തില്‍ അധികം കുട്ടികള്‍ ‘ഡിസ്‌ക്കവറി സ്‌കൂള്‍ സൂപ്പര്‍ ലീഗ് പവേര്‍ഡ് ബൈ ബൈജൂസി’ല്‍ പങ്കെടുക്കും.

കര്‍ശനമായ പരിശോധനകളിലൂടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ടീമുകളെ 2019 ഫെബ്രുവരിയില്‍ ഡിസ്‌ക്കവറി ചാനലിലും ഡിസ്‌ക്കവറി കിഡ്‌സിലും ആരംഭിക്കുന്ന ആറു എപ്പിസോഡ് വരുന്ന ടിവി ക്വിസ് ഷോയിലേക്ക് തെരഞ്ഞെടുക്കും.പ്രഥമ സ്‌കൂള്‍ സൂപ്പര്‍ ലീഗ് ഷോയിലെ വിജയികള്‍ക്ക് എല്ലാ ചെലവും ഉള്‍പ്പടെ നാസയിലേക്ക് ഒരു ട്രിപ്പാണ് സമ്മാനം.

ഷോയ്ക്ക് ലഭിക്കുന്ന സ്വീകരണത്തില്‍ ആവേശഭരിതരാണെന്നും ഓരോ ദിവസം പിന്നിടുമ്പോഴും പരിപാടി വികസിച്ചുകൊണ്ടിരിക്കുകയാണെും കൊച്ചിയില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികളും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കട്ടെ എന്ന് ആശംസിക്കുകയാണെന്നും ബൈജൂസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top