പുറത്തിറങ്ങി 10 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലേറെ ഡിസ്ലൈക്കാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ രണ്ടാം ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പന്ത്രണ്ട് ലക്ഷത്തോളം പേര് കണ്ടതില്‍ ഇരുപത്താറായിരം ലൈക്കുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
പാട്ട് പുറത്തിറങ്ങി 10 മണിക്കൂറിനുള്ളില്‍ ഇങ്ങനൊരു നേട്ടം അപൂര്‍വ റെക്കോര്‍ഡാണെന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നുവെന്നും പരിഹാസസ്വരത്തില്‍ ഒമര്‍ ലുലു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രിയ വാര്യര്‍, റോഷന്,നൂറിന് തുടങ്ങിയവരാണ് എടി പെണ്ണെ ഫ്രീക്ക് പെണ്ണെ എന്ന ഗാനരംഗത്തില്‍ എത്തുന്നത്. സത്യജിത്ത് , നീതു നടുവത്തേട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ തന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
പാട്ടിലെ വരികളെയും ഗാനരംഗത്തിലെ പ്രിയ വാര്യരുടെ പെര്‍ഫോര്‍മന്‍സിനെയും കളിയാക്കി നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ഗാനരംഗത്തിലെ കണ്ണിറുക്കല്‍ കൊണ്ട് വൈറലായ പ്രിയയ്ക്ക് ഇത്തവണ പക്ഷേ ഡീഗ്രേഡിംഗ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മറ്റൊരു നായികയായ നൂറിനാണ് ഇത്തവണ ആരാധകര്‍ കൂടുതല്‍.