ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി അത്ലറ്റ് ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്സണ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്സണ്. ജക്കാര്‍ത്തയില്‍ 1500 മീറ്ററില്‍ 3.44.72 സെക്കന്‍ഡില്‍ ഓടിയെത്തിയ താരം 800 മീറ്ററില്‍ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
മലയാളി താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്
By
September 17, 2018 4:36 pm