Football

ബ്ലാസ്‌റ്റേഴ്‌സിനെ ലുലു ഗ്രൂപ്പ് എറ്റെടുക്കുന്നു; മഞ്ഞപ്പട ഇനി മലയാളത്തിന് സ്വന്തമെന്ന് ആരാധകര്‍

കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു, ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകളോട് ആവേശത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ലുലു ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി കേരളത്തിന്റെ സ്വന്തം എന്ന തരത്തിലാണ് ഫാന്‍ പേജുകള്‍ വാര്‍ത്തയോട് പ്രതികരിച്ചത്.

 

സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സച്ചിന്‍ ടീം വിടുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട ഗോള്‍ ഡോട്ട്‌കോം തന്നെയാണ് ലുലു ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയും സ്ഥിരീകരിച്ചത്. മഞ്ഞപ്പട മലയാളത്തിന്റെ സ്വന്തമായെന്ന ആഹ്ലാദ പ്രകടനങ്ങളോടെ ആരാധകരും രംഗത്തുണ്ടെങ്കിലും ലുലു ഗ്രൂപ്പ് വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top