Health

പോഷകങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയായ നെല്ലിക്ക

പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ആന്റെിഓക്സിഡന്റെ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങള്‍

1. നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

2. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നു.

3. കൊളസ്‌ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നു.

4. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

5. നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലാബിന്‍ കൂട്ടുന്നു.

6. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

7. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണപ്രദം.

8. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നതിനും സഹായകം.

9. പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

10. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും സഹായകം.

11. മുടിയുടെ ആരോഗ്യത്തിനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

12. ഓര്‍മ്മശക്തി വര്‍ധിക്കും.

13. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരം.

14. പ്രമേഹം നിയന്ത്രിക്കുകയും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

15. ശരീര താപനില നിയന്ത്രിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top