Latest News

അറബ്‌നാട്ടില്‍ നിന്നും കൈത്താങ്ങ്; കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് ദുബൈ ഭരണാധികാരി

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്ത രക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ വിജയങ്ങള്‍ക്ക് കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനുമുളള ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കുറിപ്പിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ യുഎഇ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. ദുരന്തമുഖത്തെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top