കൊച്ചി: ഐഎസ്എല്ലില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്ത ഓഫര്‍ ചെയ്ത കോടികള്‍ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്. ടീമിന്റെ ഭാഗമാകാന്‍ ജിങ്കാന് അഞ്ചു കോടി രൂപയാണ് കൊല്‍ക്കത്ത വാഗ്ദാനം ചെയ്തത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജിങ്കന് വ്യക്തമാക്കി. നിലവില്‍ ഒരു കോടി ഇരുപത് ലക്ഷമാണ് ജിങ്കാന് ബ്ലാസ്റ്റേഴ്സില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം.
ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ തന്റെ ഹൃദയത്തോടൊപ്പം ചേര്‍ത്തുവെക്കുന്ന പേരാണ് ബ്ലാസ്റ്റേഴ്സ് എന്ന് ജിങ്കാന് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹത്തെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അവരുടെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ വിനയാന്വിതനാകുന്നു. ഈ സ്നേഹം നിരസിച്ച് മറ്റൊരു ടീമിലേക്ക് ഞാന്‍ പോവാന്‍ ഒരു ശതമാനം പോലും സാധ്യത ഇപ്പോഴില്ല. കേരളത്തിലെ ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും ജിംഗാന് വ്യക്തമാക്കി.
ആദ്യ സീസണ് മുതല്‍ ബ്ലാസ്റ്റേഴ്സില്‍ കളിക്കുന്ന ഏകതാരമാണ് ജിങ്കാന്. ബ്ലാസ്റ്റേഴ്സുമായി ഇനിയും രണ്ടുവര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട് ജിങ്കാന്. അതേസമയം ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് അനസ് എടത്തൊടിക എത്തിയതോടെയാണ് ജിങ്കാന് ക്ലബ്ബ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വൈകിയാണ് ജിങ്കാന്റെ പ്രതികരണം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.