Business

ഐഡിയ സെല്ലുലാറിന് കനത്ത നഷ്ടം

ഐഡിയ സെല്ലുലാര്‍ നാലാംപാദ ഫല പ്രഖ്യാപനത്തില്‍ 962 കോടിയുടെ നഷ്ടം വരുത്തി. ഇക്കാലയളവില്‍ റവന്യൂവില്‍ 25% കുറവാണ് കമ്പനിക്കുള്ളത്.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയുടെ മുന്‍കാലത്തെ ഇതേ കാലയളവിലുള്ള നഷ്ടം 328 കോടി രൂപയായിരുന്നു.

നഷ്ടം കുമിഞ്ഞ് കൂടുന്നത് കണക്കിലെടുത്ത് വോഡാഫോണുമായി ലയിക്കാന്‍ ഐഡിയ സെല്ലുലാര്‍ തയ്യാറെടുക്കുകയാണ്. 2018 പകുതിയോടെ ലയനമുണ്ടാകുമെന്നാണ് കരുതുന്നത്. ലയനം സംബന്ധിച്ച അനുമതി മാത്രമാണ് ഇനി ശേഷിക്കുന്നത്.

നാലാം പാദഫലമനുസരിച്ച് ഐഡിയയുടെ വരുമാനം 6137 കോടി രൂപ മാത്രമാണ്. ടെലികോം മേഖലയിലെ അതിശക്തമായ മത്സരത്തെ അതിജീവിക്കാന്‍ മറ്റ്‌ടെലികോം കമ്പനികളും പെടാപാട് പെടുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top