Home app

തൃശൂരിലെ പൂരാവേശം സമാപനത്തിലേക്ക്

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് അല്‍പ്പസമയത്തിനകം കൊടിയിറങ്ങും. ഉച്ചയാകുന്നതോടെ ആനയും മേളവും ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും വടക്കും നാഥനെ സാക്ഷിയാക്കി ശ്രിമൂലസ്ഥാനത്ത് നിന്ന് ഉപചാരം ചൊല്ലി പിരിയുന്നത് ഓരോപൂരപ്രേമിയുടെയും മനസിനെ അല്‍പ്പമൊന്ന് വേദനിപ്പിയ്ക്കുന്നതാണ്.

പൊതുവെ സ്ത്രീകളുടേയും കുട്ടികളുടേയും പൂരമെന്നാണ് പകല്‍പ്പൂരം അറിയപ്പെടുന്നത്. രാവിലെ 8.30 ഓടെയാണ് പകല്‍പ്പൂരം ആരംഭിയ്ക്കുന്നത്. പാണ്ടിമേളവും കുടമാറ്റത്തിനും ശേഷം വെടിക്കെട്ടാണ്. ഇതിനുശേഷമാണ് അടുത്ത പൂരത്തിന് കാണാമെന്ന ചൊല്ലോടെ ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നത്. ഇതോടെ പൂരം ചടങ്ങുകള്‍ക്ക് ഔപചാരിക സമാപനമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top