തയ്യാറാക്കിയത് : പ്രിയ ആനന്ദ്
ഗൃഹനാഥ. (മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)
ആവശ്യമുള്ള സാധനങ്ങള്‍
- റൈസ് – 2 കപ്പ്
- കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
- ഉള്ളി – അരിഞ്ഞത് അര കപ്പ്
- തക്കാളി – അരിഞ്ഞത് അര കപ്പ്
- ഇഞ്ചി – ചെറുതായി അരിഞ്ഞത് 1 സ്പൂണ്‍
- വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് 1 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – കാല് സ്പൂണ്‍
- മുളക് പൊടി – അര സ്പൂണ്‍
- മല്ലിപ്പൊടി – അരസ്പൂണ്‍
- ബിരിയാണി മസാല – അര സ്പൂണ്‍
- ജീരകം – കാല് സ്പൂണ്‍
- കസൂരിമേതി – കുറച്ച്
- നെയ്യോ എണ്ണയോ – 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
നെയ്യോ എണ്ണയോ ചൂടാക്കി ജീരകവും വെളുത്തുള്ളിയും മൂപ്പിക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്തിളക്കുക. ബിരിയാണി മസാല ഒഴികെയുള്ള പൊടി ചേരുകളെല്ലാം ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ ഗ്രേറ്റ് ചെയ്ത കാരറ്റ് ചേര്‍ത്ത് 10 മിനുട്ട് വേവിക്കുക. നന്നായി വെന്തശേഷം വേവിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന റൈസും ബിരിയാണി മസാലയും ചേര്‍ക്കുക. 10 മിനുട്ട് പാകം ചെയ്തശേഷം ഗ്യാസ് ഓഫ് ചെയ്യാം.ഇതിലേക്ക് കസൂരിമേതി പൊടിച്ച് ചേര്‍ക്കാം. വറുത്ത കശുവണ്ടിപ്പരിപ്പും മല്ലിയിലയും ചേര്‍ത്ത് അലങ്കരിക്കാം.
വീട്ടില്‍ ബാക്കിയാകുന്ന ചോറ് ഉപയോഗിച്ചും രുചികരമായ ഈ വിഭവം പരീക്ഷിക്കാവുന്നതാണ്.