മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേയുടെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയാണ് രണ്ടാംഘട്ട സര്‍വേ. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് സര്‍വേ നടപടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ദേശീയപതായുടെ അലൈമെന്റ് പുനര്‍നിര്‍ണയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ബുധനാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അറിയിച്ചിരുന്നു.
മലപ്പുറത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വേയുടെ രണ്ടാംഘട്ടം ഇന്ന്
By
April 12, 2018 4:50 am