Business

ഓഹരി വിപണിയില്‍ നേരിയ നേട്ടം

വിലയിടിവില്‍ നിന്ന് തല്‍ക്കാലം ഓഹരി വിപണി കരകയറുകയാണ് തിരുത്തലിന് വിധേയമാകുന്ന വിപണിയില്‍ ഇന്ന് നേരിയ നേട്ടം പ്രകടമായിരുന്നു.
മുംബൈ വില സൂചിക 107 പോയിന്റ് വര്‍ധനയോടെ 33174ലാണ് വ്യാപാരമവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, എന്‍ര്‍ജി ഓഹരികള്‍ക്കാണ് പ്രധാനമായും വില വര്‍ധിച്ചത്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 51 പോയിന്റ് വര്‍ധനയോടെ 10182ലാണ് ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 39 സ്‌റ്റോക്കുകളും മികച്ച നിലയിലായിരുന്നു.
ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ 470.50 രൂപ എന്ന മികച്ച നിലയിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഐ.പി.ഒ ഇഷ്യൂ പ്രൈസ് 375 രൂപ മാത്രമായിരുന്നു.
ഐഡിബിഐ, പിഎന്‍ബി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇറക്കുമതി തീരുവ പ്രശ്‌നത്തില്‍ അമേരിക്കയും ചൈനയും പോരടിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. അറ്റോര്‍ണി ജോണ്‍ ബോള്‍ട്ടനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വിപണി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top