Home app

കേരളം കീഴാറ്റൂരില്‍ !

ഒരു കൊടിയുടേയും കീഴിലല്ലാതെ കേരളം കീഴാറ്റൂരിന് വേണ്ടി ഒന്നിക്കുകയാണ്. വയല്‍ക്കിളികളുടെ കേരളം കീഴാറ്റൂരിലേക്ക് എന്ന സമരത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. തളിപ്പറമ്പ് ടൗണില്‍ നിന്നും കീഴാറ്റൂരിലേക്കാണ് മാര്‍ച്ച്. വിഎം സുധീരന്‍, പിസി ജോര്‍ജ്, എംപിയും നടനുമായ സുരേഷ് ഗോപി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. കത്തിച്ച സമരപ്പന്തല്‍ വയല്‍ക്കിളികള്‍ പുനസ്ഥാപിച്ചു. പരിസ്ഥിതിക്ക് വേണ്ടി കക്ഷി രാഷ്ട്രീയത്തിന്റെയോ കൊടിയുടേയോ തണലിലല്ലാതെ ജനങ്ങള്‍ ഒത്തൊരുമിച്ചു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. സമരസമിതി നേതാവ് നമ്പ്രാടത്ത് ജാനകിയാണ് മൂന്നാംഘട്ട സമരം ഉദ്ഘാടനം ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top