Cricket

ആദ്യ ട്വന്റിയില്‍ ധവാന്‍ മാജിക്; ഇന്ത്യയ്ക്ക് 28 റണ്‍സ് വിജയം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. 28 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 204 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 175 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കിയത്. പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 39 പന്തില്‍ നിന്ന് 72 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. രോഹിത് ശര്‍മ 21 ഉം വിരാട് കോലി 26 ഉം മനീഷ് പാണ്ഡെ പുറത്താകാതെ 29ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 175 റണ്‍സുമായി മടങ്ങേണ്ടി വന്നു. അഞ്ച് വിക്കറ്റ് നേടി ബോളിങ് നിരയില്‍ കരുത്ത് കാട്ടിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top