കാസര്‍ഗോഡ്: സിഒഎ സംസ്ഥാനസമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച്ച പ്രതിനിധി സമ്മേളനമാണ് മുഖ്യപരിപാടി. ഇതിനു മുന്നോടിയായി സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് പതാക ഉയര്‍ത്തി. അന്തരിച്ച സിഒഎ മുന്‍ പ്രസിഡന്റ് എന്‍എച്ച് അന്‍വറിന്റെ വിയോഗത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ടാകും പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിക്കുക. ഇതേതുടര്‍ന്ന് വിവിധ സബ്കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നടക്കും.
റിപ്പോര്ട്ടവതരണമാണ് ഉച്ചകഴിഞ്ഞുളള മുഖ്യപരിപാടി. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന ട്രഷറര്‍ എം.രാജ്മോഹന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. കെ.ഗോവിന്ദന്, പ്രവീണ്‍ മോഹന്‍, അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ ഭാവി നയരേഖ വിശദീകരിക്കും. ഏറ്റവുമൊടുവില്‍ പൊതുചര്‍ച്ചയോടെ സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിനത്തിന് സമാപനമാകും.