Home app

കോഴിക്കോടുനിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

കോഴിക്കോട് നിന്ന് കാണാതായ രണ്ട് കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി. ചേളന്നൂര്‍ കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ് (13), അഭിനവ് കൃഷ്ണ (14) എന്നിവരെയാണ് കണ്ടെത്തിയത്. കുട്ടികളെ പറശ്ശനിക്കടവില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഇവരെ ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരോടൊപ്പം ഒരു മുതിര്‍ന്ന ആളുകൂടിയുണ്ടായിരുന്നുവെന്നാണ് വിവരം.

കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം കണ്ട മുതിര്‍ന്ന ആള്‍ ആരാണെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. അവശരായ നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പറശ്ശിനിക്കടവില്‍ എങ്ങനെ കുട്ടികള്‍ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. രാവിലെ അഞ്ചരയോടെ മദ്രസയിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ മുഹമ്മദ് ഷാഹില്‍ മദ്രസയില്‍ എത്തിയിരുന്നില്ല. ഈ സമയത്തുതന്നെയാണ് സമീപത്തെ വീട്ടിലെ അഭിനവിനെയും കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top