ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് ഇറാനെ നേരിടും. മത്സരം തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.ഇറാനെതിരെ ആധികാരികമായി വിജയിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് സ്പെയിന് ഇറങ്ങുന്നത് എന്നാല്‍ തങ്ങള്‍ സ്പെയിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഇറാന് കൊച്ച് പറഞ്ഞു.
ബ്രസീല്‍ സ്പെയിന് ഗ്രൂപ് മത്സരത്തിന് ശേഷം മറ്റ് മത്സരങ്ങള്‍ക്ക് കൊച്ചിയില്‍ കാണികള്‍ കുറവായിരുന്നു .എന്നാല്‍ ഇന്ന് നിരവധി കാണികള്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നുണ്ട്. ഇത് കൊച്ചിയിലെ അവസാന മത്സരമാണ്. സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങള്‍ കൊല്കത്തയിലും ഡെല്ഹിയിലുമായാണ് നടക്കുക