Home app

കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം; ബാഴ്സലോണയില്‍ പ്രതിഷേധം

കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സ്പാനിഷ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാഴ്‌സലോണയില്‍ വന്‍ പ്രതിഷേധം. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് കാറ്റലോണിയ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്റ് പറഞ്ഞു. ജനാധിപത്യ ലംഘനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കാര്‍ലസ് പുജ്ഡമൊന്റ് പറഞ്ഞു.

കാറ്റലോണിയയുടെ നിയന്ത്രണം സ്പാനിഷ് സര്‍ക്കാരിന് കീഴിലാക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയിപറഞ്ഞതോടെ കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സലോണയില്‍ പ്രതിഷേധമുയര്‍ന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 4.5 ലക്ഷത്തോളം കറ്റാലന്‍ അനുകൂലികളാണ് പ്രതിഷേധത്തിനിറങ്ങിയത്.

പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല, സ്പാനിഷ് സര്‍ക്കാരിന്റേത് ജനാതിപത്യത്തെ ഹനിക്കുന്ന തീരുമാനമാണ്. ഹിതപരിശോധനയില്‍ 90 ശതമാനവും സ്വതന്ത്ര കാറ്റലോണിയെ പിന്തുണച്ചവരാണ്. സമാധാനപരമായ ജീവിതമാണ് കറ്റാലന്‍സ് ആഗ്രഹിക്കുന്നത്. അതിനെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കില്ലെന്നും സ്വതന്ത്ര കാറ്റലോണിയക്കായി പോരാട്ടം തുടരുമെന്നും കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്റ് പറഞ്ഞു.

ഈ മാസം 27ന് സെനറ്റ് സര്‍ക്കാര്‍ പ്രമേയം വോട്ടിനിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കാകും സ്‌പെയിന്‍ സാക്ഷ്യിയാവും.എന്നാല്‍ മുന്‍പ്‌ നടന്ന ഹിതപരിശോധനയില്‍ 50 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ഇത് സ്പാനിഷ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top