ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പ്രോഗ്രാമുമായി വാട്സാപ്പ്. ഗ്രൂപ്പുകളുടെ നിയന്ത്രണം ലളിതമാക്കുകയാണ് പ്രോഗ്രാം കൊണ്ട് വാട്സാപ്പ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. അംഗങ്ങള്‍ക്ക് ഗ്രൂപ്പിന്റെ വിഷയം, ഐക്കണ്‍,ഡിസ്ക്രിപ്ഷന്‍ എന്നിവ മാറ്റാന്‍ ഇനിമുതല്‍ അഡ്മിന്റെ അനുമതി വേണ്ടി വരും.
ഗ്രൂപ്പ് രൂപികരിച്ചയാളെ അതായത് പവര്‍ അഡ്മിനെ മറ്റ് അഡ്മിനുകള്‍ പുറത്താക്കാന്‍ സാധിക്കാതെ വരുന്ന രീതി കൂടി പുതിയ ഈ രൂപത്തിലുണ്ടാകും. വാട്സാപ്പ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന അണ്‍സെന്‍ഡ് അവസരവും പുതിയ രൂപത്തിലുണ്ടാകുമെന്നാണ് സൂചന.വാട്സാപ്പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ഫാന്സൈറ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്.