Home app

ഇടതുമുന്നണിയുടെ ജനജാഗ്രതായാത്രയ്ക്ക് തുടക്കമായി

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതായാത്രയ്ക്ക് തുടക്കമായി. വടക്കന്‍, തെക്കന്‍ മേഖലകളില്‍നിന്നായി യഥാക്രമം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് ജാഥകള്‍ നയിക്കുന്നത്. തെക്കന്‍മേഖലാ യാത്ര തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. വടക്കന്‍മേഖലാ യാത്ര കാസര്‍കോട് ഉപ്പളയില്‍ സി.പി.ഐ. അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ ഉദ്ഘാടനംചെയ്തു.

ബി.ജെ.പി. ഭരിക്കുന്ന ഏതുസംസ്ഥാനത്താണ് ജനരക്ഷയുള്ളതെന്ന് അമിത് ഷാ പറയണമെന്ന് ഡി. രാജ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ ഗോരക്ഷയുടെ പേരില്‍ ആളെ തല്ലിക്കൊല്ലുന്നു, ഗുജറാത്തില്‍ ദളിതര്‍ക്ക് മീശവെയ്ക്കാനാകില്ല, ദളിത് വരന് കുതിരപ്പുറത്ത് കയറാനാകില്ല. ഉത്തര്‍പ്രദേശില്‍ ചികിത്സകിട്ടാതെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുന്നു, മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഇവിടെ എവിടെയാണ് ജനരക്ഷയെന്നും അദ്ദേഹം ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top