ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘സ്വച്ഛതാ കി സേവ’ എന്ന പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിപാടിയില്‍ പങ്കെടുത്ത് മോഹന്‍ലാല്‍.തിരുവനന്തപുരത്തെ ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ ശുചിത്വ പരിപാടിയിലാണ് മോഹന്‍ലാല്‍ പങ്കാളിയായത്. ശുചിത്വം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തുവാനും അതിനായി സമയം വിനിയോഗിക്കുകയും ചെയ്യുമെന്ന് മോഹന്‍ലാലിനോടൊപ്പം ആരാധകരും പ്രതിജ്ഞ ചെയ്തു. പരിപാടിയെ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്ക്കും താരം നന്ദിയറിയിച്ചു.