Home app

ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ഇടുക്കി ശാന്തന്‍ പാറയ്ക്ക് സമീപം പൂപ്പാറയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. പന്തടികടം ട്രൈബര്‍ കോളനി നിവാസിയായ മനു രാജു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മനു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അതേസമയം രണ്ടു ദിവസമായി ഇടുക്കിയില്‍ തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയ ശമനമുണ്ടായി. പീരുമേട്, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. ജലസംഭരണികളിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മഴക്കെടുതിയുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top