Ente Veedu

വിവാഹ ജീവിതം തകരാതിരിക്കാന്‍

വിവാഹമായാലും പ്രണയഒരു മായാലും ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിന് ചില ഘടകങ്ങള്‍ അത്യാവശ്യമാണ്. പരസ്പരം മനസിലാക്കിയും വിശ്വാസത്തോടെയുമാണ് ഏതൊരു ബന്ധവും വിജയകരമായി മുന്നോട്ടുപോകുന്നത്. ദാമ്പത്യമായാലും പ്രണയമായാലും നന്നായി മുന്നോട്ടുപോകുന്നതിന് അത്യാവശ്യമായും വേണ്ട 5 കാര്യങ്ങള്‍ ഇവയാണ്…

1, വിശ്വാസം-

പരസ്പരമുള്ള വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്. ഇത് നഷ്ടമാകുന്നതോടെ താളപ്പിഴകള്‍ തുടങ്ങുകയായി. പങ്കാളിയുടെ നേടിയെടുക്കുന്ന രീതിയില്‍വേണം ഇരുവരും പെരുമാറേണ്ടത്.

2, പരസ്പര ബഹുമാനം-

പങ്കാളികള്‍, അവരവരുടെ കരിയറില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവരായിരിക്കും. അതില്‍ അഭിമാനിക്കുന്നവരുമാകും. അതുകൊണ്ടുതന്നെ ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും, ഈ ബഹുമാനം അവര്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ട്. പങ്കാളിയുടെ ശക്തി, ദൗര്‍ബല്യം എന്നിവ മനസിലാക്കി, കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരസ്പരം ശ്രദ്ധിച്ചാല്‍തന്നെ ആ ബന്ധം കൂടുതല്‍ ദൃഢമാകും.

3, സമയം-

ജോലിത്തിരക്ക് എല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ അതിനുവേണ്ടി, പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയാല്‍ ആ ബന്ധം പെട്ടെന്നു തന്നെ തകര്‍ച്ചയിലേക്ക് പോകും. പങ്കാളിയ്ക്കുവേണ്ടി സമയം കണ്ടെത്താന്‍ മറക്കരുത്.

4, ഒരുമിച്ച് മുന്നോട്ടുപോകുക-

വ്യക്തിജീവിതം, കരിയര്‍ തുടങ്ങി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കൂട്ടായ തീരുമാനങ്ങളാണ് വേണ്ടത്. ഈ കൂട്ടായ്മ നിലനിര്‍ത്തുന്നത് ദാമ്പത്യവിജയത്തില്‍ ഏറെ പ്രധാനമാണ്.

5, സത്യസന്ധത-

കുടുംബജീവിതത്തിലും പ്രണയത്തിലുമൊക്കെ പങ്കാളികള്‍ പരസ്പരം പ്രകടിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് സത്യസന്ധത. ജീവിതത്തില്‍ ദോഷകരമല്ലാത്ത കള്ളങ്ങള്‍ പരസ്പരം പറയുന്നവരാണ് മിക്ക ഭാര്യഭര്‍ത്താക്കന്‍മാരും കമിതാക്കളുമൊക്കെ. എന്നാല്‍ ഈ നിര്‍ദ്ദോഷ കള്ളങ്ങള്‍ പോലും പങ്കാളി അറിയുന്നതോടെ പരസ്പര വിശ്വാസത്തില്‍ തകര്‍ച്ച ഉണ്ടാകും. അതുകൊണ്ടുതന്നെ പങ്കാളിയോടുള്ള ഇടപെടലും പെരുമാറ്റവും സംസാരവുമൊക്കെ തികച്ചും സത്യസന്ധതയോടുകൂടി വേണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top