ബംഗ്ളൂരുവില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സുമ്മനഹള്ളി സ്വദേശികളായ രമേശ്(46), ഭാര്യ ഭാരതി(38), സഹോദരന് ജഗദീഷ്(42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ബംഗളൂരു നഗരത്തിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലുമാണ് മരം കടപുഴകി വീണത്.
മരം കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടു. ശക്തമായ ഇടിമിന്നലില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി കനത്ത നാശനഷ്ടമുണ്ടാക്കിട്ടുണ്ട്.