ചേരുവകള്‍
- ചിക്കന്‍ 1 കിലോ
- സവാള 1 കിലോ
- പച്ചമുളക് 10 എണ്ണം
- ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍
- തക്കാളി 4 എണ്ണം
- മുളക് പൊടി 2 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
- കറിവേപ്പില, മല്ലിയില, വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്
രണ്ട് ഭാഗമായാണ് മുളകിട്ട ചിക്കന്‍ കറി തയ്യാറാക്കുന്നത്
1. ചിക്കന്‍ കഴുകി വൃത്തിയാക്കിയതില്‍ 3 സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവ ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞതും മുളകുപൊടി, മഞ്ഞള്‍പൊടി ആവശ്യത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ എന്നിവയും ചേര്‍ത്തിളക്കി പത്ത് മിനിട്ട് വെച്ചതിനു ശേഷം അടച്ച് ചെറുതീയില്‍ വേവിച്ചെടുക്കണം. (വെള്ളം ചേര്‍ക്കേണ്ടതില്ല.)
2. അടികട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ശേഷിക്കുന്ന സവാള നേരിയതായി അരിഞ്ഞ് വഴറ്റിയെടുത്ത് മാറ്റി വെക്കണം. (നല്ല തവിട്ടു നിറമാകുന്നതുവരെ വഴറ്റണം)
ചിക്കന്‍ പാകമായാല്‍ സവാള വഴറ്റിയത് ചേര്‍ത്ത് നല്ലപോലെ ഇളക്കി, വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് തീയില്‍ നിന്നും മാറ്റാവുന്നതാണ്.