Automotive

രണ്ട് ഫെരാരി സൂപ്പര്‍ കാറുകള്‍ ഇന്ത്യയില്‍

ഫെരാരി ജിടിസി4 ലൂസോ, ജിടിസി4 ലൂസോ ടി സൂപ്പര്‍ കാറുകള്‍ ഇന്ത്യയിലെത്തി. 5.2 കോടി, 4.2 കോടി നിരക്കിലാണ് വിപണി. നാച്ചുറലി ആസ്പിരേറ്റഡ് 6.3 ലിറ്റര്‍ 12 എന്‍ജിനാണ് ജിടിസി4 ലൂസോയ്ക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 681 ബിഎച്ച്പിയും 697 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ്. 3.4 സെക്കന്‍ഡജ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. മണിക്കൂറില്‍ 335 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.

ജിടിസി4 ലൂസോ ടി സൂപ്പര്‍ കാറിന് കരുത്തേകുന്നത് 602 ബിഎച്ച്പിയും 760 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 488 ജിടിബി എന്‍ജിനാണ്. 3.5 സെക്കന്‍ഡാണ് ജിടിസി4 ലൂസോ ടിയ്ക്ക് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ട സമയം. മണിക്കൂറില്‍ 320 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയും ഈ വാഹനത്തിനുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ടു മോഡലുകളിലുമുള്ളത്. വലുപ്പമേറിയ ഫ്രണ്ട് എയര്‍ ഇന്‍ടെയ്ക്കുകള്‍, പുതിയ ഹെഡ്ലാമ്പുകളും വീല്‍ ആര്‍ച്ചുകളുമാണ് രണ്ട് മോഡലുകളുടെയും സവിശേഷതകള്‍.

പിന്‍ഭാഗത്തെ റിയര്‍ ഡിഫ്യൂസറും ക്വാഡ് എക്സ്ഹോസ്റ്റും ടെയില്‍ ലൈറ്റുകളും കാറുകളുടെ പുതിയ ഡിസൈന്‍ ഫീച്ചറുകളാണ്. സ്പ്ലിറ്റ് വ്യൂ, ആപ്പിള്‍ കാര്‍പ്ലേ, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top